പയ്യാവൂരിൽ 60 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Screenshot
പയ്യാവൂർ : പയ്യാവൂരിൽ 60 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. ചെമ്പേരി പൂപ്പറമ്പ് സ്വദേശി എബിൻ എബ്രഹാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീയുടെ ഭർത്താവിൻ്റെ സുഹൃത്താണ് എബിൻ എബ്രഹാം. സ്ത്രീ മാനസിക പരിമിതിയുള്ള ആളുകൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ശ്രമിച്ചത്. പയ്യാവൂർ SI സതീശൻ, ASI അജിത, SSCPO നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.







