പാൻമസാല പിടികൂടി

മയ്യിൽ : വിൽപനക്കിടെ 20 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കനെ പോലീസ് പിടികൂടി. പാവന്നൂർ കടവിലെ കെ. ഹസ്സൻ കുഞ്ഞിനെ(63) യാണ് എസ്. ഐ. എം. നെജിൽ രാജും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.45 മണിക്ക് പാവന്നൂർ മൊട്ടയിൽ വെച്ചാണ് ഹാൻസ് പാക്കറ്റുകളുമായി പ്രതിയെ പോലീസ് പിടികൂടി കേസെടുത്തത്.







