ചീട്ടുകളി അഞ്ചുപേർ പിടിയിൽ

Screenshot
മുഴക്കുന്ന് : പണം വെച്ച് പുള്ളിമുറി ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. വിളക്കോട് സ്വദേശി എം. വിജേഷ് (38), ഇരിട്ടി താന്തോട് സ്വദേശി കെ. കെ. സുജിത്ത് (45), കാക്കയങ്ങാട് സ്വദേശി കെ. വിജയൻ (54), വിളക്കോട്ടെ കെ.പി. ബിജു (54), മുഴക്കുന്ന് അയിച്ചോത്ത് കക്കാടൻ പറമ്പിൽ ദീപേഷ് (42) എന്നിവരെയാണ് എസ്. ഐ.വിജു വാകേരിയും സംഘവും പിടികൂടിയത്. വിളക്കോട് കുന്നത്തൂർ റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പുള്ളി മുറി ചീട്ടുകളിക്കിടെയാണ് അഞ്ചംഗ സംഘം പോലീസ് പിടിയിലായത് കളിസ്ഥലത്ത് നിന്നും 2300 രൂപയും പോലീസ് കണ്ടെടുത്തു.







