യുകെ.യിലേക്ക് വിസ വാഗ്ദാനം നൽകി 9, 31,000 രൂപ തട്ടിയെടുത്തു

Screenshot
ചീമേനി. യു.കെ.യിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും 9, 31000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കയ്യൂർ ഉദയഗിരിയിലെ ടി . നിജിൻ കുമാറിൻ്റെ (34) പരാതിയിലാണ് തമിഴ്നാട് കുംഭകോണത്തെ സൂസി കൺസൾട്ടൻസി ഉടമ സുധാകറിനെതിരെ ചീമേനി പോലീസ് കേസെടുത്തത്. പരാതിക്കാരന് യു.കെ.വിസ വാഗ്ദാനം നൽകി
2024 മാർച്ച് 15 മുതൽ മെയ് ഏഴ് വരെയുള്ള കാലയളവിൽ പ്രതി 9, 31,000 രൂപ കൈപ്പറ്റിയ ശേഷം വിസയും ജോലിയും നൽകാതെയും കൊടുത്ത പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






