ഓൺലൈൻഷെയർ ട്രേഡിങ്ങിൽ 14,00,000 രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്

Screenshot
പയ്യന്നൂർ: ഓൺ ലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ദിവസവും അഞ്ച് ശതമാനത്തിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച്
മധ്യവയസ്കനിൽ നിന്നും 14,00,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ തായിനേരിലെ നമ്പിശേരിയിൽ ഹൗസിൽ ജോയ് തോമസിൻ്റെ(66) പരാതിയിലാണ് 8280767069 എന്ന വാട്സാപ്പ് നമ്പർ ഉടമയായനിഷ വർമ്മ, 9471 275153 എന്ന വാട്സാപ്പ് നമ്പർ ഉടമയായ ഉൻമേഷ് ശർമ്മ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 2026 ആഗസ്ത് 12 നും 21നുമിടയിലുള്ള കാലയളവിൽ പരാതിക്കാരനെവ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച്എച്ച് ഡി എഫ് സി സെക്യുരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിക്കുകയും
നിക്ഷേപത്തിന് ദിവസവും അഞ്ച് ശതമാനം ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 14,00,000 രൂപ ഓൺലൈൻ വഴി കൈക്കലാക്കിയപ്രതികൾ പിന്നീട് പണമോ വാഗ്ദാനം നൽകിയ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






