വിദ്യാർത്ഥിയെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

Screenshot
പയ്യന്നൂർ: വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു . പെരളത്തെ പി.വി. അഭിനന്ദിൻ്റെ (15) പരാതിയിലാണ് ചീറ്റ മാലാപ്പിലെ സരിൻ, ജ്യോതിഷ്, ആദിത്യൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.11 ന് വൈകുന്നേരം 6.45 മണിക്ക് പെരളം ഭാഗത്തേക്ക് കൂട്ടുകാരൻ്റെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരനെ കരിവെള്ളൂർ കട്ടച്ചേരിയിൽ വെച്ച് പ്രതികൾ തടഞ്ഞുനിർത്തി ഒന്നും രണ്ടും പ്രതികൾ ബലമായി പിടിച്ചു വെച്ച് ചെവിക്കും തലയ്ക്കും കവിളിനും കൈ കൊണ്ടടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







