LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 20, 2026

ഓട്ടോയിൽ നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചു; കേരള പോലീസിനും ഓട്ടോ ഡ്രൈവർക്കും ബിഗ് സല്യൂട്ടുമായി അമേരിക്കൻ വിനോദസഞ്ചാരികൾ

0
Screenshot

Screenshot

Spread the love

തലശ്ശേരി: യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ നഷ്ടപ്പെട്ട വിലപിടിപ്പുള്ള ബാഗ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ കേരള പൊലീസിന് ബിഗ് സല്യൂട്ട് നൽകി അമേരിക്കൻ വിനോദസഞ്ചാരികൾ. അമേരിക്കക്കാരായ ഹെന്ന ഹിഗിൻസ്, സിഗിൻ, മോറിസ് ജോസഫ് എന്നിവർക്കാണ് തലശ്ശേരി ട്രാഫിക് പോലീസിന്റെയും ഓട്ടോ ഡ്രൈവറുടെയും ഇടപെടലിലൂടെ ബാഗ് തിരികെ ലഭിച്ചത്.

മൂന്നുദിവസം മുൻപാണ് ഇലക്ട്രോണിക് ഉപകരണങ്ങളുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗ് ഇവർക്ക് ഓട്ടോയിൽ വെച്ച് നഷ്ടപ്പെട്ടത്. ബാഗ് തിരിച്ചു കിട്ടില്ലെന്ന് കരുതി വിഷമത്തോടെ യാത്ര തുടരുകയായിരുന്നു ഇവർ. എന്നാൽ, ഇവരെ ഇറക്കി അല്പദൂരം പിന്നിട്ടപ്പോഴാണ് ഓട്ടോ ഡ്രൈവറായ വിനീഷ് ബാഗ് കണ്ടത്. ഉടൻ തന്നെ പിന്നാലെ പോയെങ്കിലും വിദേശികളെ കണ്ടെത്താനായില്ല. തുടർന്ന് വിനീഷ് ബാഗ് തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച പതിവ് ജോലിക്കിടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദേശ വിനോദസഞ്ചാരികളെ കണ്ട എ.എസ്.ഐ. സുവേൺ വി.ഗോപാൽ അവരുമായി സംസാരിച്ചതാണ് വഴിത്തിരിവായത്. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ സഞ്ചാരികൾ അതിശയത്തോടെയാണ് പ്രതികരിച്ചത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് അവർ പറഞ്ഞു. തുടർന്ന് എസ്.ഐ.മാരായ സജിത്കുമാർ, എം.കെ.ശ്രീജിത്ത്, എ.എസ്.ഐ. മാരായ സുവേൺ വി.ഗോപാൽ, കെ.ആയിഷ, കെ.ബിനീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിനോദസഞ്ചാരികൾക്ക് ബാഗ് കൈമാറി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!