LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 20, 2026

പയ്യന്നൂരിൽ വസ്ത്രവ്യാപാര സ്ഥാപനം പൂർണ്ണമായുംകത്തിനശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

0
94e86285-fbf1-4a2d-a186-74ea09325b7a
Spread the love

.

പയ്യന്നൂർ: ഓണ വിപണിക്കിടെപയ്യന്നൂർ സെൻ്റ് മേരീസ് സ്‌കൂളിനു മുന്നിലെ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. കട പൂർണ്ണമായും കത്തിനശിച്ചു. വ്യാപാര സമുച്ഛയമായ
സിറ്റി സെന്ററിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ‘മിയോറ ടെക്സ്റ്റൈൽസ്’ സ്ഥാപനത്തിലാണ് വൻ തീപിടിത്തമുണ്ടായത്. ഓണ വിപണി മുന്നിൽ കണ്ട് എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ പുതിയ സ്റ്റോക്ക് തുണിത്തരങ്ങളും കടയിലുണ്ടായിരുന്ന ബേഗ് .മേശയിലുണ്ടായിരുന്ന പണം,മൊബൈൽ ഫോൺ എന്നിവ കത്തിനശിച്ചു. ബുധനാഴ്ച വൈകുന്നേരം 4.20 മണിയോടെയാണ് സംഭവം. കാസറഗോഡ് സ്വദേശി
വി.കെ. സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഓണവിപണി സജീവമാകുന്ന പശ്ചാത്തലത്തിൽ വൻതോതിലുള്ള പുതിയ മോഡൽ വസ്ത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി കടയിൽ ഇറക്കിയിരുന്നു. ഇതെല്ലാം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ നിന്നും തീയുംപുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർ ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള തീവ്രശ്രമത്താൽ
സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു.സംഭവം സംബന്ധിച്ച് പയ്യന്നൂർപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!