LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 18, 2026

തായലാന്റ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് കടത്ത് മുഖ്യ സൂത്രധാരൻ കാസറഗോഡ് സ്വദേശി അറസ്റ്റിൽ

0
IMG-20260818-WA0056
Spread the love


കാസർകോട്:  ഉപ്പള, പത്ത്വാടിയിലെ വീട്ടിൽ നിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ തായലാന്റ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് കടത്തുന്ന മുഖ്യ സൂത്രധാരനായ ഒരാൾ കൂടി അറസ്റ്റിൽ.
ഉപ്പള മൊഗർ സ്വദേശി മുഹമ്മദ്‌ സുഹൈലിനെ (32) യാണ് ന്യൂഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റുചെയ്തത്. കേസിൽ പ്രതിയായതോടെ ഇയാൾ തായ്‌ലാൻ്റിലേക്ക് കടക്കുകയായിരുന്നു  .  കാസർകോട് ജില്ലാ പോലീസ് മേധാവി നിധിൻ രാജിന്റെ മേൽ നോട്ടത്തിൽ കാസർകോട്  എ എസ് പി അച്യുത അശോകിന്റെ നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കത്തിൽ തായ്‌ലാന്റിൽ നിന്നും ഇന്ത്യയിലേക്ക് കടക്കുകയായിരുന്ന പ്രതിയെ ന്യൂഡൽഹി വിമാനത്താവളത്തിൽ വെച്ച് അന്വേഷണ സംഘത്തിലെ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ പി കെ. ജിജീഷ്, എ എസ് ഐ സുധീർ ബാബു, സിവിൽ പോലീസ് ഓഫീസർ ഷജീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  കാസർകോട് എഎസ്പി അശോക് അച്യുതിന്റെ മേൽനോട്ടത്തിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിൽ ഒന്നായ പത്ത്വാടി കേസ്
അന്വേഷണം നടത്തുന്നത്. കേസ്സിന്റെ ആദ്യം അന്വേഷണം നടത്തിയ
കാസർകോട്
ഡിവൈഎസ്പിയായിരുന്ന സി കെ  സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഈ കേസ്സിൽ മൂന്ന്പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എ എ എസ് പി യുടെ നേതൃത്വത്തിലാണ്  ഇപ്പോൾ കേസിൻ്റെ അന്വേഷണം നടക്കുന്നത്.
2024 സെപ്തംബർ 20ന് വൈകുന്നേരം നാലുമണിയോടെ പത്ത്വാടിയിലെ അസ്കർ അലി (28)യുടെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളിൽ അജ്ഞാത വാഹനങ്ങളും ആൾക്കാരും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പോലീസ് അസ്കർ അലിയുടെ വീട്ടിൽ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്.
കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ തളങ്കര, ബാങ്കോട്ടെ ഷബീബ് ബാഗ് ഹൗസിലെ മുഹമ്മദ് ലിസാൻ അലി (32)യെ രണ്ടാഴ്ച മുമ്പ് കർണാടക, മടിക്കേരി കുശാൽ നഗറിലെ ഒളിവു കേന്ദ്രത്തിൽ നിന്ന് കാസർകോട് സൈബർ സെല്ലിന്റെയും, കർണാടക പോലീസിന്റെയും സഹായത്തോടെ  എസ് ഐ പ്രസാദ്,  എ എസ് ഐ. സുധീർബാബു, സിവിൽ പോലീസ് ഓഫീസർമാരായ ഷജീഷ്, ഹരിപ്രസാദ്, ദീപക് എന്നിവരടങ്ങിയ സംഘം സാഹസികമായി പിടികൂടിയിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!