ഭാര്യയെയും അമ്മായിഅമ്മയെയും പെട്രോളൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പയ്യന്നൂർ: ഭാര്യയേയും അമ്മായിഅമ്മയേയുംപെട്രോൾ ഒഴിച്ചു തീകൊളുത്തി യയുവാവ് മരിച്ചു. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്വാമിമുക്കിലെ ഓട്ടോ ഡ്രൈവർ കൊഴുമ്മൽ വരീക്കരയിലെ സി.വി. സനൽകുമാറാണ് (46)മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വെരീ ക്കരയിലെ പരേതനായ കോത്തിരി അച്യുതൻ്റെയും സി.വി. സുശീലയുടെയും മകനാണ്. ഭാര്യ : പി. പ്രജിഷ കൂക്കാനം ( താൽക്കാലിക അധ്യാപിക ) .മക്കൾ : ഘനശ്യാം (പ്ലസ് വൺ വിദ്യാർത്ഥി), നിദാസ (അഞ്ചാം തരം വിദ്യാർത്ഥിനി ) സഹോദരങ്ങൾ: സി.വി. അനിൽകുമാർ ,സി.വി.സുനിൽകുമാർ.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് യുവാവ് ഓട്ടോയിൽ മദ്യലഹരിയിൽകരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഭാര്യവീട്ടിലെത്തി പ്രജിഷയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത് .തടയാൻ ചെന്ന മാതാവ്
പി. പത്മിനി (56) ക്കും സാരമായി പൊള്ളലേറ്റു. ഇരുവരും കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പ്രജിഷയുടെ പിതാവ് വി.വി. പ്രഭാകരൻ്റെ പരാതിയിൽ സനിൽ കുമാറിനെതിരെ പയ്യന്നൂർ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.
പ്രജിഷ വിവാഹമോചനത്തിനു ഭർത്താവിനെതിരെകേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.പെട്രോൾ ഒഴിച്ച്തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനൽ കുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. തീപിടുത്തത്തിൽ ഗൃഹനാഥനായപ്രഭാകരനും പൊള്ളലേറ്റിരുന്നു വീട്ടുസാധനങ്ങളും കത്തിനശിച്ചിരുന്നു. എങ്കിലും പ്രഭാകരനും
പേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് .ഓടിയെത്തിയ നാട്ടുകാരാണ് പത്മിനിയെയും മകളെയും ആശുപത്രിയിലെത്തിച്ചത്. തീപൊള്ളലേറ്റ് തൊട്ടടുത്ത പറമ്പിൽകുഴഞ്ഞുവീണ സനൽ കുമാറിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







