സ്‌കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ

Screenshot
കണ്ണൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചെങ്ങളായി സ്വദേശി സി. ദീപക് (19) ആണ് എറണാകുളത്തു നിന്നും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ സ്റ്റേഷന് സമീപത്തെ പരാഗ് റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരി ഷോപ്പിന് സമീപം പാർക്ക് ചെയ്ത സ്‌കൂട്ടറാണ് മോഷണം പോയത്. സ്‌കൂട്ടറിന്റെ താക്കോൽ വാഹനത്തിൽ തന്നെ ഉണ്ടായിരുന്നത് മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമാക്കി. എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനായ പ്രതി സ്‌കൂട്ടറുമെടുത്ത് നേരെ ഏറണാകുളത്തേക്ക് സ്ഥലംവിടുകയായിരുന്നു. ടൗൺ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ടൗൺ എസ്.ഐ റഷീദ്, ഉദ്യോഗസ്ഥരായ കിരൺ, ബൈജു, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.







