LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 25, 2026

റാസൽ ഖൈമ വാഹനാപകടത്തിൽ മരിച്ചവരിൽ തലശേരി സ്വദേശിനിയായ യുവതിയും

0
Screenshot

Screenshot

Spread the love

തലശേരി:യുഎഇയിലെറാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) ആണ് മരിച്ചത്. അപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെയാണ് റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ 13 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ അധികൃതർ തുടരുകയാണ്

അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ 12 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടുവെന്നാണ് സൂചന. ഒമാനിൽ വിസ പുതുക്കിയ ശേഷം മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!