സതീഷ്ബാബു പയ്യന്നൂരിനെ അനുസ്‌മരിച്ചു.

പയ്യന്നൂർ :ഗ്രാമം പ്രതിഭയുടെ
ആഭിമുഖ്യത്തിൽ സാഹിത്യകാരനും, മലയാളത്തിന്റെപ്രിയപ്പെട്ട കഥാകാരനും, സിനിമാ-ടെലിവിഷൻ പ്രവർത്തകനും ഗ്രാമം പ്രതിഭ ഉപദേശകസമിതി അംഗവുമായ സതീഷ് ബാബു പയ്യന്നൂരിന്റെ നാലാം ചരമവാർഷിക ദിനം ആചരിച്ചു.
സതീഷ് ബാബു വിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
തുടർന്ന് സോപാന സംഗീതരത്നം, കലാചാര്യ പയ്യന്നൂർ കൃഷ്ണമണിമാരാർ, പയ്യന്നൂർ ഭാഗേഷ് മാരാർ എന്നിവരുടെ സോപാന സംഗീതാർച്ചന നടത്തി.
ഗ്രാമം പ്രതിഭ പ്രസിഡണ്ട് പി.യു. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.കെ സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ശിവകുമാർ,
കെ.പി.ശ്രീധരൻ,പയ്യന്നൂർ കൃഷ്ണമണി മാരാർ,വി.കെ. നളിനി ടീച്ചർ
ഡോ. അനിൽ പുത്തലത്ത്, എ.വി പ്രേമൻ എന്നിവർ പ്രസംഗിച്ചു. പി.യു.മനോഹരൻ, സ്വാഗതവും കെ.കെ.ബാലഗോപാലൻ നന്ദിയും പറഞ്ഞു.







