LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 25, 2026

കേരളോത്സവം കലാമത്സരംസംഘാടക സമിതി രൂപീകരിച്ചു

0
8cbaeb3e-d32a-43b4-aefa-7bc94426573a
Spread the love

കുഞ്ഞിമംഗലം :പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2026 കലാമത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം കുഞ്ഞിമംഗലം കണ്ടംകുളങ്ങര വി.ആർ.നായനാർ സ്മാരക വായനശാലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ജോയി ഉദ്ഘാടനം ചെയ്തു.
വായനശാല സെക്രട്ടറി കെ. മനോഹരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി.അമ്പു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയലക്ഷ്മി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ വിജയൻ അടുക്കാടൻ, ബിന്ദു മോൾ.കെ.ജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ഷൈലജ, കെ.ശശീന്ദ്രൻ, പി.പി.സുരേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.സതീശൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി.വി.കൃഷ്ണൻ നായർ, കെ.വി.വാസു, വി.ശങ്കരൻ, കെ.വി. ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ജയപ്രകാശ് കാര്യപരിപാടി വിശദീകരിച്ചു.
കലാമത്സരങ്ങൾ ഡിസംബർ 12ന് കുഞ്ഞിമംഗലം ഗവണ്മെൻ്റ് സെൻട്രൽ യു.പി.സ്കൂളിൽ വെച്ച് നടക്കും. ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള നൂറു കണക്കിന് കലാകാരർ പരിപാടിയിൽ പങ്കെടുക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!