ഇൻസ്റ്റാഗ്രാം വഴിലോൺ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു

Screenshot
പേരാവൂർ: ഇൻസ്റ്റാഗ്രാം വഴി ലോൺ വാഗ്ദാനം നൽകി വ്യാജ ലിങ്ക് അയച്ചു കൊടുത്ത് യുവാവിൽനിന്നും 68, 500 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ പേരാവൂർ പോലീസ് കേസെടുത്തു.വേക്കളം അത്തൂര് സ്വദേശി കെ. എസ് മനു (34) വിൻ്റെ പരാതിയിലാണ് ബംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഡ് ഫിനാൻസ് ക്രെഡിറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്തത്. ഈ മാസം 20 നും 21നു മായി ലോൺ വാഗ്ദാനം നൽകിപരാതിക്കാരനിൽ നിന്നും 68,500 രൂപ കൈപ്പറ്റിയശേഷം ലോൺ നൽകാതെയും പണം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







