കുട്ടി ഡ്രൈവർ പിടിയിൽ

പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെ എരിപുരം ജംഗ്ഷനിൽ വെച്ചാണ് കെ എൽ 13. ബി.സി.9377 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെ.ടി.വി. രാജേഷും സംഘവും പിടികൂടിയത് . വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത കുട്ടിയുടെ ഉപ്പ മാടായി വാടിക്കൽ കടവിലെ സി.കെ. ജാസിമിനെതിരെ കേസെടുത്തു.







