റബ്ബർ പുരയിലെ 44 ഡിഷും 125ഇരുമ്പ് കമ്പിയും മോഷ്ടിച്ചു

ബദിയടുക്ക: റബ്ബർ പുരകുത്തി തുറന്ന് റബ്ബർ ഉറ ഒഴിക്കുന്ന 44 ഡിഷുകളും റബർ ഷീറ്റുകൾ ഉണക്കാനിടുന്ന 125ഇരുമ്പ് കമ്പികളും മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർശ്രീകണ്ഠാപുരം സ്വദേശി അഞ്ചു തൈക്കൽ ഹൗസിൽ ഫ്രാൻസിസിൻ്റെ (65)നാരമ്പാടി കോറക്കാനയിലെ റബ്ബർ ഷീറ്റ് പുരയിലാണ് മോഷണം നടന്നത്. തുടർന്ന് ബദിയടുക്ക പോലീസിൽ പരാതി നൽകി. 55000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടു ത്ത പോലീസ് അന്വേഷണം തുടങ്ങി.







