മാണിയൂരിൽ ജശ്‌നേ മീലാദിന് തുടക്കമായി; വിപുലമായ പരിപാടികളോടെ ആഘോഷം

Screenshot
മാണിയൂർ: ‘ഖൽബിലുണ്ട് നബി (സ)’ എന്ന പ്രമേയത്തിൽ ഖാദിരിയ്യ എജുക്കേഷണൽ സെൻ്റർ, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീലാദ് ക്യാമ്പയിൻ ‘ജശ്‌നെ മീലാദിന്’ തുടക്കമായി.
ആഘോഷങ്ങളുടെ ഭാഗമായി ഖാദിരിയ്യ നഗറിൽ നിന്നാരംഭിച്ച മീലാദ് സന്ദേശ റാലി വിവിധ കേന്ദ്രങ്ങളിലെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബദ്‌രിയ്യ നഗറിൽ സമാപിച്ചു. റബീഉൽ അവ്വൽ 12-ന് പുലർച്ചെ 4 മണിക്ക് മൗലിദ് മജ്‌ലിസ്, അന്നദാനം, കുട്ടികൾക്കായുള്ള കിഡ്സ് പ്രോഗ്രാം എന്നിവ നടക്കും. ആഗസ്ത് 29 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഖാദിരിയ്യ സുന്നി ഹയർ സെക്കണ്ടറി മദ്റസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മീലാദ് ഫെസ്റ്റും അരങ്ങേറും.







