പേഴ്സണൽ ലോൺ വാഗ്ദാനം നൽകി സ്ത്രീയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തു

തളിപ്പറമ്പ :രണ്ട് ശതമാനം പലിശയിൽ പേഴ്സണൽ ലോൺ നൽകുന്നുണ്ടെന്ന് ഇൻസ്റ്റാഗ്രാം വഴി സന്ദേശം നൽകി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന സ്ത്രീയുടെ പരാതിയിൽ സൈബർ തട്ടിപ്പുകാരായ രണ്ടു പേർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. തളിപ്പറമ്പ ആടിക്കും പാറ മറിയം പള്ളിയിലെ പി.കെ. സക്കീന (50) യുടെ പരാതിയിലാണ് എറണാകുളംഇടപ്പള്ളിയിലെ ദാനി ഇന്ത്യാ ബുൾസ്ദാനി എന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജർ അൻവർ, വിഷ്‌ണു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 ജൂലായ് 22 നും2026 ജൂൺ എട്ടിനുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം. രണ്ട് ശതമാനം പലിശയിൽ പത്ത് ലക്ഷം രൂപ ലോൺ എടുക്കാൻ ജി എസ് ടി , ഇൻഷൂറൻസ് തുടങ്ങിയ ഇനത്തിൽ സ്ഥാപനത്തിലേക്ക് പണം അടക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരിയിൽ നിന്നും പ്രതികൾ ഗൂഗിൾ പേ വഴിയുംവിവിധ ബേങ്ക് അക്കൗണ്ട് വഴിയും 40 ലക്ഷത്തോളം രൂപ കൈക്കലാക്കി ലോണോ അടച്ച തുകയോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







