ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു ഗുരുതരം.

Screenshot
പയ്യന്നൂർ: ഭാര്യ വിവാഹമോചന കേസ് കൊടുത്ത വിരോധത്തിൽ ഭർത്താവ് ഭാര്യയേയും അമ്മായിഅമ്മയേയുംപെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു യുവാവിനും തീപൊള്ളലേറ്റ് ഗുരുതരം.
പരാതിയിൽ യുവാവിനെതിരെ വധശ്രമത്തിനു പയ്യന്നൂർ പോലീസ് കേസെടുത്തു. കരിവെള്ളൂർ പെരളംസ്വാമിമുക്ക് വരീക്കരയിലെ സി.വി.സനൽ കുമാറിനെ (4 6)തിരെയാണ് ഭാര്യ പിതാവ് കരിവെള്ളൂർകൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വി.വി.പ്രഭാകരൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് വധശ്രമത്തിനു കേസെടുത്തത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പിൽ ഹൗസിൽ പി. പത്മിനി (56), മകൾ പി. പ്രജിഷ (37) എന്നിവരെയാണ് പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പ്രജിഷ വിവാഹമോചനത്തിനു ഭർത്താവിനെതിരെകേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പയ്യന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിച്ച്തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനൽ കുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ഇയാളു ടെനില ഗുരുതരമാണ്. തീപിടുത്തത്തിൽ നിന്നും ഗൃഹനാഥനായപ്രഭാകരനും പേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് .ഓടിയെത്തിയ നാട്ടുകാർ പത്മിനിയെയും മകളെയും പയ്യന്നൂരിലെആശുപത്രിയിലെത്തിക്കുകയായിരുന്നു . തീപൊള്ളലേറ്റ്കുഴഞ്ഞുവീണ സനൽ കുമാറിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്.
പരാതിയിൽ വധശ്രമ ത്തിനുകേസെടുത്ത പയ്യന്നൂർപോലീസ് അന്വേഷണം തുടങ്ങി.







