ജെസിഐകൊക്കാനിശ്ശേരി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 21 ന് ശനിയാഴ്ച്ച .

പയ്യന്നൂർ: സാമൂഹിക-സേവന-
ബിസിനസ് മേഖലയിൽ പയ്യന്നൂരിൽ സജീവ സാന്നിധ്യമായ ജെ സി ഐ കൊക്കാനിശ്ശേരിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 21 ന് ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ഹാളിൽ നടക്കും.
ജെ സി ഐ കൊക്കാനിശ്ശേരി ഈ വർഷത്തെ നഴ്സറി ഫെസ്റ്റ് പോലുളള പരിപാടികൾ തുടർന്നു കൊണ്ടു പോകാനും, കുടാതെ വിദ്യാർത്ഥികളുടെയും
യുവാക്കളുടെയും വ്യക്തിത്വ വികസനം, കരിയർ മാർഗ്ഗനിർദേശം, നേതൃത്വ പരിശീലനം എന്നിവ ലക്ഷ്യമിട്ട് വിവിധ പരിശീലന പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമൂഹിക സേവന രംഗത്തും സജീവമായി ഇടപെടും. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് മീറ്റുകളും സംരംഭകത്വ പരിശീലന പരിപാടികളും സംഘടിപ്പിക്കും.
കൂടാതെ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും.
2027 വർഷത്തെ പ്രസിഡന്റായി എം. ഹരപ്രസാദ്, സെക്രട്ടറിയായി ടി.പി. വിഷ്ണു പ്രസാദ്, ട്രഷററായി രേഷ്മ പാറയിൽ, ജോയിന്റ് സെക്രട്ടറിയായി ജെസി ലീന മോഹൻ, വൈസ് പ്രസിഡന്റുമാരായി കെ.പി. ജിതിൻ (മാനേജ്മെന്റ്), ടി. തൻസിർ (ട്രെയിനിങ്), കെ എം.ശാരിക (ഗ്രോത്ത് & ഡെവലപ്മെന്റ്), എം. കവിത (കമ്മ്യൂണിറ്റി ഡെവലപ്മെന്റ്), യു. ഹരീഷ് (പി.ആർ & മാർക്കറ്റിങ്) കെ.പി. വിനോദ് കുമാർ (ബിസിനസ്),
എന്നിവരും ഡയറക്ടർമാരായി മനേഷ് മോഹനൻ, സി.പി.ഷഹനാദ്, നിതിൻ രാഘവൻ, വി.വി. ബിനീഷ്, കെ. വി. രാജേഷ് എന്നിവരും ചുമതലയേൽക്കും.
ജെസിഐ ഇന്ത്യ മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ, സോൺ പ്രസിഡണ്ട് മുഹമ്മദ് ജബ്രൂദ്, സോൺ വൈസ് പ്രസിഡണ്ട് ഡോ. അശാദേവി, പ്രസിഡണ്ട് എം.വി. സനോജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ
യു. ഹരീഷ്, ഷിജു മോഹൻ, എം. ഹരപ്രസാദ്, ടി.പി. വിഷ്ണു പ്രസാദ്, അഡ്വ. കെ. രാജീവൻ, എം.വി. സനോജ്,
രേഷ്മ പാറയിൽ എന്നിവർഅറിയിച്ചു.







