LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 14, 2026

സി.പി.എം. വെട്ടിപ്പുകൾ അന്വേഷിക്കണം: അഡ്വ. കരീം ചേലേരി

0
IMG-20260814-WA0002
Spread the love


കഴിഞ്ഞ പത്ത് വർഷകാലത്തെ ഭരണത്തിൻ്റെ മറവിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന എല്ലാ വെട്ടിപ്പുകളെ കുറിച്ചും അതിൽ ജനപ്രതിനിധികളടക്കമുള്ളവരടക്കമുള്ളവരുടെ പങ്കാളിത്തത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സമുദായത്തിൽ പെട്ട മുസ്ലിംകളുടെ വിശ്വാസപരമായ കാര്യം മുതലാക്കി നടത്തിയ ഹലാൽ ഫായിദ നിക്ഷേപ തട്ടിപ്പ്, പാവപ്പെട്ട കുടുംബിനികളെ വഞ്ചിച്ചു നടത്തിയ പാതി വില തട്ടിപ്പ്, തളിപ്പറമ്പ് എം.എൽ.എ ഹാപ്പിനസ്സ് ഫെസ്റ്റിൻ്റെ പേരിൽ നടത്തിയ അഴിമതി, ബീച്ച് ടൂറിസത്തിൻ്റെ മറവിൽ അഴീക്കോട് ചാൽ ബീച്ചിൽ നക്ഷത്ര സൊസൈറ്റിയുടെ മറവിൽ നടത്തിയ വെട്ടി പ്പുൾപ്പെടെ എല്ലാ തട്ടിപ്പിനെ കുറിച്ചും അതിൽ എം.എൽ.എമാരുടെ പങ്കാളിത്തത്തെ കുറിച്ചും അന്വേഷിക്കണം.

ഹലാൽ ഫായിദ നിക്ഷേപത്തിൽ പണം നൽകിയ പരാതി പരാതിക്കാരന് വെട്ടിപ്പ് പുറത്ത് വന്ന ദിവസം തന്നെ ഒരു ലക്ഷം രൂപ തിരിച്ചു നൽകിയെന്നാണ് മനസ്സിലാക്കുന്നത്. പൂട്ടിപ്പോയ കമ്പനിയിൽ നിന്ന് ഒരു ലക്ഷം രൂപ ക്യാഷായി തിരിച്ചു നൽകിയത് ആരാണെന്നും അതിൻ്റെ സ്രോതസ്സ് ഏതാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ഇതൊക്കെ അന്വേഷണ പരിധിയിൽ വരണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!