സിപിഐ ഡല്‍ഹി മാര്‍ച്ച്: ട്രെയിന്‍ റദ്ദാക്കിയ റെയില്‍വെ നടപടിക്കെതിരെ പ്രതിഷേധ ധർണ നടത്തി

കണ്ണൂര്‍:സെപ്തംബര്‍ ഒന്നിന് നടക്കുന്ന സിപി ഐ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാനായി ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയ റെയില്‍വെ നടപടിക്കെതിരെ ജില്ലയില്‍ പ്രതിഷേധസമരപരിപാടികള്‍ സംഘടിപ്പിച്ചു. കണ്ണൂര്‍, തലശേരി, പയ്യന്നൂര്‍ റെയില്‍വെസ്റ്റേഷനുകള്‍ക്ക് മുന്നിലായാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. സെപ്തംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നിശ്ചയിച്ചിരുന്ന സമരത്തില്‍ പങ്കെടുക്കാനായി നേതാക്കളും പ്രവര്‍ത്തകരും ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി കൊണ്ട് സമരം പൊളിക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി നേരിടുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ നടത്തിയത്. കണ്ണൂരിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം വെള്ളോറ രാജൻ അധ്യക്ഷനായി. എൻ ഉഷ, അഡ്വ പി അജയകുമാർ, പി കെ മധുസൂദനൻ, കെ വി ഗോപിനാഥ്, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ എം സപ്ന, എം അനിൽകുമാർ, പ്രഭാകരൻ മാസ്റ്റർ, പി അനിൽകുമാർ, കെ വി സാഗർ എന്നിവർ നേതൃത്വം നൽകി.
തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി .ഷൈജൻ ഉദ്ഘാടനം ചെയ്തു.സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം വി കെ സുരേഷ് ബാബു അധ്യക്ഷനായി.കെ വി രജീഷ്, അഡ്വ. എം.എസ് നിഷാദ്, എം വിനോദൻ ടി സാവിത്രി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം ബാലൻ, കെ ആർ ലിജുമോൻ, എം മഹേഷ് കുമാർ, കെ ദിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
പയ്യന്നൂര്‍ റെയില്‍ വെസ്റ്റേഷന്‍മാര്‍ച്ച് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി ബാലന്‍ സ്വാഗതം പറഞ്ഞു. കെ വി ബാബു സംസാരിച്ചു. പി വി ബാബുരാജേന്ദ്രന്‍, ജിതേഷ് കണ്ണപുരം, എം രാമകൃഷ്ണന്‍, പി കെ മുജീബ് റഹ്മാന്‍, പി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.







