എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വെള്ളരിക്കുണ്ട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭർതൃമതിയായയുവതി മരിച്ചു. വെസ്റ്റ് എളേരി നാട്ടക്കൽ സ്വദേശി പി.പത്മനാഭൻ്റെയും ബിന്ദുവിൻ്റെയും മകൾ ദീപ (22) യാണ് മരിച്ചത് . ഈ മാസം 23 ന് വൈകുന്നേരം 3.30 മണിയോടെയാണ് ആനമഞ്ഞൾ കായക്കൊന്നിലെ ഭർത്താവ് സുനീഷിൻ്റെ വീട്ടിൽ വെച്ച് കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള മാനസിക വിഷമത്തിൽ യുവതി എലിവിഷം കഴിച്ചത്. തുടർന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. രണ്ടു കുട്ടികളുണ്ട്. സഹോദരങ്ങൾ: ദീപു ദിവ്യ. വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







