യുവാവിനെ ആക്രമിച്ച് ഫോണും പണവും എടി എം കാർഡും കവർന്ന മൂന്നംഗസംഘം അറസ്റ്റിൽ

കണ്ണൂർ: രാത്രിയിൽ ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് സ്‌ക്രൂ ഡ്രൈവർ കഴുത്തിൽ കുത്തി പിടിച്ച് ഭീഷണിപ്പെടുത്തി പണവും ഫോണും എടിഎം കാർഡും കവർന്ന മൂന്നംഗ മുഖം മൂടി സംഘം പിടിയിൽ. കക്കാട് കുഞ്ഞിപ്പള്ളിയിലെ കെ.എ. നിയാസുദ്ദീൻ (43), കോഴിക്കോട് കൂടരഞ്ഞിയിലെ ഓണംതൊടിയിൽ ഹൗസിൽ ബിനോയ് (42), കോഴിക്കോട് മൊകേരിയിലെ നെരുവമ്മൽഹൗസിൽ അനീഷ് (44) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ് നാഥിൻ്റെ നേതൃത്വത്തിൽ എസ്. ഐ. ടി. എം വിപിനും സംഘവും പിടികൂടിയത്. കണ്ണൂർ
താണ വൈത്തിലപള്ളി വയലിലെ സുബൈദാസിൽ സി.എച്ച് .താരിഖിനെ(47) യാണ് സംഘം കൊള്ളയടിച്ചത്. 29 ന് ബുധനാഴ്ചരാത്രി 10.20 മണിക്ക് കണ്ണൂർ പാറക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരൻ്റെ പേഴ്സിലുണ്ടായിരുന്ന 7000 രൂപയും സാംസങ് ഫോണും എടി എം കാർഡും പിടിച്ചു പറിച്ചു കൊണ്ടുപോയ മോഷ്ടാക്കൾ തട്ടിയെടുത്ത എടിഎം കാർഡിൽ നിന്നും ഗൂഗിൾ പേ ഉപയോഗിച്ച് 20,000 രൂപയും തട്ടിയെടുത്തു. തുടർന്ന് യുവാവ്ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത് .







