യുവതിക്ക് മർദ്ദനം :കേസെടുത്തു

പെരിങ്ങോം: വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെ മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.വെള്ളോറ വെള്ളക്കാട് സ്വദേശിനി കെ. എസ്. മേരി (39)യുടെ പരാതിയിലാണ് വെള്ളോറ തെന്നം സ്വദേശി ജോസഫിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഈ മാസം 29 ന് രാത്രി 7.30 മണിക്കാണ് സംഭവം .പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറിയപ്രതി തടഞ്ഞുവെച്ച് കൈ കൊണ്ട് ഇടതു കവിളിൽ അടിക്കുകയും പിടിച്ചു തള്ളിയതിൽ തെറിച്ചു വീണ് ഇടതു ഷോൾഡർ ചുമരിൽ തട്ടി പരിക്കു പറ്റാനിടയായി എന്ന പരാതിയിലാണ് കേസെടുത്തത്.







