December 4, 2025

പ്രധാനാധ്യാപകർക്ക് യാത്രയയപ്പ് നൽകി

img_8554-1.jpg

സർവീസിൽ നിന്നും വിരമിക്കുന്ന
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) അംഗങ്ങൾക്ക് ഇരിക്കൂർ ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻറ് റോബി തോമസ് അധ്യക്ഷത വഹിച്ചു.ഉപജില്ലാ സെക്രട്ടറി ഇ.ജെ.തങ്കമ്മ,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. വേണുഗോപാലൻ,
ജെസ്സി കുരുവിള,
മിനി അബ്രഹാം, കെ.എം.റീത്താമ്മ,
ശ്രീലത ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകരായ തോമസ് മാത്യു (ചന്ദനക്കാംപാറ ചെറുപുഷ്പം എൽപി സ്കൂൾ), വി.വത്സല (ചെങ്ങളായി മാപ്പിള എൽപി സ്കൂൾ), ഇ.ജെ.ലൈല (കുടിയാന്മല ഫാത്തിമ യുപി സ്കൂൾ),ഇ.കെ. കൃഷ്ണകുമാരി കൊയ്യം എൽപി സ്കൂൾ)
എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger