December 4, 2025

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാർ ഭിക്ഷാടനസമരം നടത്തി

img_8553-1.jpg

കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ‘ജീവിക്കാനായി’ ഭിക്ഷാടനസമരം നടത്തി. കേരള എൻജിഒ അസോസിയേഷൻ പരിയാരം മെഡിക്കൽ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന സമരം ഡിസിസി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

പി.ഐ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻജി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ്, വി.ആർ. സുധീർ, എം.കെ. സജിത് കുമാർ, ടി.വി. ഷാജി, യു.കെ. മനോഹരൻ, ഒ.വി. സീന, കെ.വി. ദിലീപ്, കെ. ശാലിനി, എ.എൻ. ജയശ്രീ, ഉഷാ ഗോപാലൻ എന്നിവർ സംസാരിച്ചു. 

2018 മുതൽ തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും നൽകുക, ഗ്രേഡ് പ്രമോഷൻ, ഡിഎ എന്നിവ അനുവദിക്കുക, സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം മെഡിക്കൽ കോളേജ് ജീവനക്കാർക്കും അനുവദിക്കുക, വിരമിക്കുന്നവർക്ക് ഗ്രാറ്റ്വിറ്റി, ടെർമിനൽ സറണ്ടർ എന്നിവ അനുവദിക്കുക, സീനിയോറിറ്റി പരിഗണിക്കുക, ശമ്പളം പ്രൊട്ടക്ട് ചെയ്യുക, നഴ്സിങ് ജീവനക്കാരുടെ കവർന്നെടുത്ത ശമ്പളം മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger