January 22, 2026

സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി.

img_7452-1.jpg
Spread the love

തളിപ്പറമ്പ്: സിനിമാ- നാടക നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുശാന്ത് ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളെ സാമൂഹ്യവിരുദ്ധര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി.

ഋഷഭ്, വിവേക്, അര്‍ജുന്‍ എന്നിവർക്കും പരിക്ക്
.പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.

തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തിന് സമീപത്തെ സഹപാഠിയുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍.

പരിപാടി കഴിഞ്ഞ് തിരിച്ചുപോകവെ സ്കൂളിന് മുന്നിൽ വച്ച് തൃച്ചംബരം സ്വദേശികളായ സന്തോഷ്, പ്രജീഷ്, ശ്രീകാന്ത്, ഷിജു ,അക്ഷയ്, മഹേഷ് എന്നിവരടങ്ങുന്ന ഒരു സംഘമാണ് ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.
ഇവര്‍ സമീപത്തെ ഒരു വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇവിടെ നിന്നും സന്തോഷ് കീഴാറ്റൂരിനെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. സന്തോഷും സഹോദനും സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറിയുമായ കെ.ബിജുമോനും സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. മര്‍ദ്ദനമേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

About The Author