കണ്ണൂരിൽ ചികിത്സക്കിടെ രോഗി മരിച്ചു ഒരു സംഘം ആശുപത്രി അടിച്ചു തകർത്തു

Screenshot
കണ്ണൂർ: ഓപ്പറേഷനിടെ രോഗി മരിച്ചു. രോഷാകുലരായ ബന്ധുക്കളും മറ്റും ആശുപത്രി അടിച്ചു തകർത്തു ജീവനക്കാരെ മർദ്ദിച്ചു കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഷോൾഡറിന് കീ ഹോൾ ശസ്‌ത്രക്രിയക്ക് വിധേയനായ മാവിലായി മുണ്ടല്ലൂർ സ്വദേശിയും കാടാച്ചിറ തന്നടയിൽ താമസക്കാരനുമായ സി.കെ. മുഹമ്മദ് അഷറഫ് (46) ആണ് ചികിത്സക്കിടെ മരണപ്പെട്ടത്. മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകനാണ്. ഭാര്യ : ഹസീന. മക്കൾ : അഫ്ന, റെന ഫാത്തിമ(ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ:മുസ്തഫ, താജുദ്ദീൻ, ജമീല ഷെരീഫ, സീനത്ത്, റൗലത്ത്, ജസീറ . ചികിത്സ പിഴവാണെന്ന് കാണിച്ച് ബന്ധുക്കൾ ടൗൺ പോലീസിൽ പരാതി നൽകി. കയ്യാങ്കളിയിൽ ആശുപത്രി ജീവനക്കാർക്കും മരണപ്പെട്ട മുഹമ്മദ് അഷറഫിൻ്റെ ബന്ധുക്കൾക്കും പരിക്കേറ്റിട്ടുണ്ട് .ഇവർ മറ്റു ആശുപത്രികളിൽ ചികിത്സയിലാണ്. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







