ബേങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ടു പൊളിച്ചു കേസെടുത്തു

ചക്കരക്കൽ : പണം അടക്കാത്തതിനെ തുടർന്ന് ബേങ്ക് ജപ്തി ചെയ്ത് സീൽ ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച്3000 രൂപയുടെ നഷ്‌ടം വരുത്തിയെന്ന പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഓതറൈസ്ഡ്ഓഫീസർ പയ്യന്നൂർ കണ്ടങ്കാളിയിലെ സി.വി .സരസ്വതിയുടെ പരാതിയിലാണ് കണ്ണൂർ വാരം ദാറുൽ ഇഷ്ക്ക് മൻസിലിലെ പുറത്തിൽ അമീറ യുടെ പേരിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 9 ന് ഉച്ചയ്ക്ക് 2.15 മണിക്ക് പ്രതിയുടെ വാരം പുറത്തിൽ എന്ന സ്ഥലത്തെ വീട് പൂട്ടി സീൽ ചെയ്ത് പോയ ശേഷം ഇന്നലെ രാവിലെ 10.10 മണിക്ക് റിക്കവറി യുമായി ബന്ധപ്പെട്ട് സ്ഥലത്ത് എത്തിയതിൽ സീൽ ചെയ്ത പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി. 3000 രൂപയുടെ നഷ്ടം സംഭവിച്ചു വെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







