ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

Screenshot
ഉളിയിൽ: കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്.
ഇരിട്ടി ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു വിനോദും വൈഷ്ണവും. ഇതിനിടെ, ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ് ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.







