LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 29, 2026

‘കവിതയുടെ ചൂണ്ടുവിരൽ’ പ്രമേയമാക്കി എടക്കാട് സാഹിത്യവേദി; കവി അദ്വൈത് എസ്. പവിത്രനെ ആദരിച്ചു

0
ecc11919-906c-4eac-ac82-c4a9711918b8
Spread the love

എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ എഴുപത്തിരണ്ടാം പ്രതിമാസ സാഹിത്യസദസ്സ് ശ്രദ്ധേയമായി. ‘കവിതയുടെ ചൂണ്ടുവിരൽ’ എന്ന വിഷയത്തിൽ കവി പ്രസാദ് കൂടാളി മുഖ്യപ്രഭാഷണം നടത്തി. ഒ.എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.വി. വിശ്വനാഥൻ, കെ.വി. ജയരാജൻ, പി.വി. പ്രേമവല്ലി, രേഖ സതീശ് എന്നിവർ സംസാരിച്ചു.

മലയാളം ബിരുദ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യുവകവി അദ്വൈത് എസ്. പവിത്രനെ ടി.കെ.ഡി. മുഴപ്പിലങ്ങാട് ചടങ്ങിൽ വെച്ച് അനുമോദിച്ചു.

തുടർന്ന് നടന്ന കവിതാ വായനയിൽ മൃദുല വി.എം., ദിവ്യ കെ. ഏച്ചൂർ, യു.പി. പ്രകാശൻ, എം.കെ. മറിയു, സന്തോഷ് എൻ.പി. മുഴപ്പിലങ്ങാട്, രൂപ രാജേന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, തുഷാര കെ., സി. ഗിരീശൻ, സതീശൻ, അദ്വൈത് എന്നിവർ തങ്ങളുടെ രചനകൾ അവതരിപ്പിച്ചു. സതീശൻ മോറായി സ്വാഗതം പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!