വീട്ടമ്മയുടെ അഞ്ചര പവൻ്റെ മാല കവർന്നു

തളിപ്പറമ്പ : ക്ഷേത്ര ദർശത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചര പവൻ്റെ മാല കവർന്നു. ബേക്കൽ ചിത്താരി രാവണേശ്വരത്തെ പി. രാധ (59) യുടെ മാലയാണ് കവർന്നത്. 21 ന് രാവിലെ 8.10 മണിക്കും 8.15 മണിക്കുമിടയിലാണ് ആറു ലക്ഷം രൂപ വിലവരുന്ന അഞ്ചര പവൻ്റെ മാല കവർന്നത്. തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







