കഞ്ചാവ് മാഫിയ യുവാവിനെ ആക്രമിച്ചു

Screenshot
ചന്തേര : കഞ്ചാവ് വിൽപന ചോദ്യം ചെയ്ത വിരോധത്തിൽ കഞ്ചാവ് മാഫിയ യുവാവിനെ ആക്രമിച്ചു പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ സി.എച്ച്. കുഞ്ഞബ്ദുളള (45) യുടെ പരാതിയിലാണ് പടന്നയിലെ ബാദുഷ, അനസ് എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്. 23 ന് വൈകുന്നേരം 4.30 മണിക്ക് പടന്ന ഓരി മുക്ക് വെച്ച് കഞ്ചാവ് വിൽപന നടത്താൻ വന്നത് പരാതിക്കാരൻ തടഞ്ഞതിലുള്ള വിരോധത്തിൽ പ്രതികൾ തടഞ്ഞുനിർത്തി ഇരുമ്പുമുട്ടി കൊണ്ടും മരവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.







