കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
ചന്തേര : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 7.10 മണിക്ക് തൃക്കരിപ്പൂർ ചൊവ്വ റമ്പ് വെച്ച് കെ എൽ 60 വി. 6152 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെയാണ് എസ്. ഐ. എം.അജ്മലും സംഘവും പിടികൂടിയത്. വാഹനം പിടികൂടിയ പോലീസ് വാഹനം ഓടിക്കാൻ കൊടുത്ത കുട്ടിയുടെ പിതാവ് തൃക്കരിപ്പൂർ ചൊവ്വറമ്പിലെ സായൻമൻസിലിൽ
കെ. എ ആബിദിനെതിരെ കേസെടുത്തു.
ചീമേനി പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 7.15 മണിക്ക് ചീമേനി പോത്താങ്കണ്ടത്ത് വെച്ചാണ് കെ. എൽ. 60 ടി.2154 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ ഇൻസ്പെക്ടർ എം. ഇ. രാജഗോപാലും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത ബന്ധു ചീമേനി പെട്ടിക്കുണ്ടിലെ എംടിപി ഷക്കീറിനെതിരെ കേസെടുത്തു.







