വിദ്യാഭ്യാസ ചെലവിനു75 പവനും 27 ലക്ഷവും വാങ്ങി വഞ്ചിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്:വീട്ടിൽ വാടകയ്ക്ക് താമസിച്ച്
മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന് വിശ്വസിപ്പിച്ച് വീട്ടുടമയായ വയോധികയിൽ നിന്നും75 പവനും 27 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ കോടതി നിർദേശ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യമ്പലം ഷംഷാദ മൻസിലിൽ കുഞ്ഞീബിമുഹമ്മദിൻ്റെ ( 63)പരാതിയിലാണ്
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പുഴക്കുളങ്ങരയില്‍ താമസിക്കുന്ന കളക്കാടന്‍ശ്ശേരിയില്‍ വീട്ടില്‍ ഷീബ(47), ഭര്‍ത്താവ് സുനന്ദാക്ഷന്‍(55), മകള്‍ സുനീഷ(25)എന്നിവർക്കെതിരെ കേസെടുത്തത്.
2024- ലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരിയുടെ വാടകവീട്ടിലെ താമസക്കാരിയായ ഷീബമകള്‍ സുനീഷയുടെ വിദ്യാഭ്യാസ ആവശ്യത്തിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുഞ്ഞീബിയോട് 30 പവന്‍ സ്വര്‍ണം വാങ്ങി ബേങ്കില്‍ പണയപ്പെടുത്തുകയും
മകന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച 22,72,559 രൂപയും കുഞ്ഞീബി ഷീബയുടെ പേരിലുള്ള ബേങ്ക് അക്കൗണ്ടിലേക്ക് കൈമാറി .
പലതവണകളായി പ്രതികള്‍ കുഞ്ഞീബിയോടും മകളോടുമായി 75 പവന്‍ സ്വർണ്ണാഭരണങ്ങളും 27 ലക്ഷം രൂപയും കൈപ്പറ്റിയെങ്കിലും പിന്നീട് തിരിച്ചുകൊടുക്കാതെ വിശ്വാസവഞ്ചന നടത്തിയെന്ന്
തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.






