വാരത്ത് കനാൽ ഇടിഞ്ഞത് ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു

കണ്ണൂർ കോർപറേഷനിൽ പള്ളിപ്രം ഡിവിഷനിൽ വാരം ശാസ്ത്താംകോട്ടം അമ്പലത്തിന് താഴെ പഴശ്ശി ഓവർഹെഡ് കനാൽ ഇടിഞ്ഞു വീണത്
അഡ്വ. ടി ഒ മോഹനൻ എം എൽ എ സന്ദർശിച്ചു.
പ്രദേശത്ത് ആളില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി.
പഴശ്ശി ഇറിഗേഷൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് തകർന്ന കനാൽ അടിയന്തരമായി മുഴുവൻ പൊളിച്ചുമാറ്റി കൂടുതൽ അപകടം ഒഴിവാക്കാൻ എംഎൽഎ നിർദ്ദേശിച്ചു.
ഡെപ്യൂട്ടി മേയർ കെ പി താഹിർ വാർഡ് കൗൺസിലർ അർഷാദ്. എ, പാർത്ഥൻ ചങ്ങാട്ട് , പ്രദീപൻ ചാത്തമ്പള്ളി , പി സി സജിത്ത് , മധു എന്നിവരും എംഎൽഎയുടെകൂടെ ഉണ്ടായിരുന്നു.
പഴശ്ശി കനാലിന്റെ പല പ്രദേശങ്ങളിലും കനാൽ തകർന്ന് അപകടം ഉണ്ടാകുന്നത് പ്രദേശവാസികളിൽ ഭീതിയുളവാക്കിയിട്ടുണ്ട്.







