അനുസ്മരണവും അനുമോദന, പുരസ്കാര വിതരണവും നടത്തി

പരിയാരം:ഭാരതീയ പട്ടികജന സമാജം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും , പരിയാരം പുലയൻസമുദായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന ജില്ലാ നേതാക്കന്മാരായിരുന്ന പരിയാരം ബാലൻ, ഇ. രാഘവൻ സംയുക്തമായ അനുസ്മരണ സമ്മേളനവും, എസ്എസ്എൽസി ,പ്ലസ് ടു പുരസ്കാര ജേതാക്കൾക്കുള്ള അനുമോദനവും ചിങ്കാരി ഓഡിറ്റോറിയത്തിൽ നടന്നു.ടികെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പരിയാരം ബാലൻ പുരസ്കാരം ഇ. ഗോപാലൻ പടുവം, മരിയാദാസ് പരിയാരം എന്നിവർക്ക് നൽകി.സംഘാടക സമിതി ചെയർമാൻ മനോഹരൻ കെ അധ്യക്ഷനായി. പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് സി. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി പ്രതിഭകളെ അനുമോദിച്ചു. .ഭാരതീയ പട്ടികജാതി ജനസമാജം സംസ്ഥാന പ്രസിഡണ്ട് ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷൂട്ടൗട്ട് മത്സരവിജയിക്കുള്ള സമ്മാനവിതരണം നടന്നു . വിവിധ വിഷയങ്ങളെ അധികരിച്ച് അജിത്കുമാർ, കുഞ്ഞമ്പു കല്യാശ്ശേരി എന്നിവർ സംസാരിച്ചു. ഇ. വേണു , പഞ്ചായത്ത് അംഗങ്ങളായ ആന്റണി സിഎം ,ഇ തമ്പാൻ, സുരേഷ് ബാബു മുണ്ടേരി, ബിബിൻ ദാസ് , മധു മാസ്റ്റർ, ദാമോദരൻ മാസ്റ്റർ ,പത്മനാഭൻ മോറാഴ , ദാമോദരൻ അരിയിൽ ,അഭിലാഷ് കെ ,ശ്രീജിത്ത് കെ, സിനേഷ് പി , ഹരിദാസ് പാലയാട്, കൃഷ്ണൻ കെ ,ഉണ്ണികൃഷ്ണൻ സി വി ,കനക കണ്ണൻ ഷീബ അവേര, കെ.മോഹനൻ ,ഇ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. ടി കണ്ണൻ സ്വാഗതവും.
ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.







