പയ്യന്നൂർ നഗരസഭ ഓണം കാർഷിക വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ :ഷേണായി സ്‌ക്വയറിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്ചെയർപേഴ്സൺ പി ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വ്യവസായ ഓഫിസർ ടി ലിജി റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി മോഹനൻ, ടി വി ഷീബ, എം പ്രദീപൻ, കെ സീമ ടീച്ചർ, കൗൺസിലർമാരായ എ കെ ശ്രീജ, പോത്തേര കൃഷ്ണൻ, വി കെ പി ഇസ്മയിൽ, വിവിധ കക്ഷി നേതാക്കളായ പി സന്തോഷ്, കെ ജയരാജ്, കെ വി ബാബു, വി കെ ഷാഫി, ബി സജിത്ത്ലാൽ, ദിനേശ് കണിയാൻകുന്ന്, ഹരിഹർകുമാർ, പി വി ദാസൻ, പി ജയൻ, ഇക്ബാൽ പോപ്പുലർ, പി യു രമേശൻ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി അനീഷ് അരവിന്ദ് നന്ദി പറഞ്ഞു. മേള 25 ന് സമാപിക്കും.







