കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ സ്‌കൂട്ടർ യാത്രികനെതിരെ കേസ്

ചക്കരക്കൽ : ഡ്യൂട്ടിക്കിടെ പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ സ്‌കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. വിവിഐപി ഡ്യൂട്ടിയിലായിരുന്ന സിവിൽ പോലീസ് ഓഫീസർ കെ. ശ്രീരാഗിൻ്റെ പരാതിയിലാണ് കെ.എൽ. 13. എ. എക്സ്.4198 നമ്പർ സ്‌കൂട്ടർ യാത്രക്കാരനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 8.15 മണിക്ക് കാഞ്ഞിരോട് തലമുണ്ട റോഡിൽ വിവിഐപി ഡ്യൂട്ടിക്കിടെ ഹെൽമറ്റില്ലാതെ പ്രതി സ്‌കൂട്ടർ ഓടിച്ചു വന്ന് പരാതിക്കാരൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുജനങ്ങൾ കേൾക്കെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും മറ്റ് വാഹനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്‌ടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







