3500 പാക്കറ്റ് പാൻമസാല പിടികൂടി

വളപട്ടണം : വിൽപനക്കായി ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന 3500 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുന്ന രാജ്ബാർ, സന്ദീപ് പട്‌വ എന്നിവരെയാണ് എസ്. ഐ. പി പി മധുസൂദനൻ, സിവിൽ പോലീസ് ഓഫീസർ രാഹുൽ , സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ ദിനേശ് ബാബു എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ചിറക്കൽ പട്ടേൽ റോഡിൽ വെച്ചാണ് ഇരുചക്രവാഹനത്തിൽ കടത്തിയ 3500 പാക്കറ്റ് പാൻ മസാല പിടികൂടിയത്.
പുതിയ തെരു മാർക്കറ്റിലെ പലചരക്കു കടയിൽ സാധനങ്ങൾ ഇറക്കാൻ വന്ന ലോറിയിൽ നിന്നുമാണ് ഇവർക്ക് ചാക്കുകളിൽ നിറച്ച പുകയില ഉല്പന്നങ്ങൾ കൈമാറിയതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത പോലീസ് പുകയില ഉൽപന്നങ്ങളും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.







