LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 12, 2026

കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ കോട്ടക്കുന്ന് സ്വദേശി അറസ്റ്റിൽ

0
dc228fdb-69da-41fe-a294-4b9220d39214
Spread the love

കണ്ണൂർ: ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ. ചിറക്കൽ കോട്ടക്കുന്ന് സ്വദേശി ‘പൂച്ച റഹീം’ എന്ന റഹീമിനെയാണ് (56) 7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കുറച്ചുകാലമായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോംബെയിൽ നിന്നും മൊത്തമായി എത്തിക്കുന്ന ബ്രൗൺ ഷുഗർ ചെറു പാക്കറ്റുകളിലാക്കി കണ്ണൂർ ടൗൺ, പുതിയതെരു, വളപട്ടണം ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സമാനമായ നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ, ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും കച്ചവടം നടത്തിയത്. പ്രതിയെ കണ്ണൂർ JFCM കോടതിയിൽ ഹാജരാക്കും; തുടർനടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!