LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 25, 2026

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമം എട്ട് സി പി എം പ്രവർത്തകർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

പെരിങ്ങോം: രാഷ്ട്രീയ വിരോധം വെച്ച് ബിജെപി പ്രവർത്തകനെ ഇരുമ്പ് പൈപ്പ് കൊണ്ടു തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമം പരാതിയിൽ എട്ട് സി പി എം പ്രവർത്തകർക്കെതിരെ വധശ്രമത്തിനു പെരിങ്ങോം പോലീസ് കേസെടുത്തത്. ആലപ്പടമ്പ കുണ്ടൂളിലെ ചാലിൽഹൗസിൽ യു. ശ്രാവണിൻ്റെ (27) പരാതിയിലാണ് സിപിഎം പ്രവർത്തകരായ ജിഷ്‌ണു, ശ്രീജിത്ത്, ശരത്, അജിത്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 4 പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 23 ന് രാത്രി 10 മണിക്ക് ഏറ്റു കുടുക്കയിൽ വെച്ചാണ് പരാതിക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് പ്രതികൾ ആക്രമിച്ച് തലക്കും കൈക്കും പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ പരാതിക്കാരൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!