കുട്ടി ഡ്രൈവർ പിടിയിൽ

വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന പരിശോധനക്കിടെ ചിറക്കൽ കൊല്ലറത്തിക്കല്ലിന് സമീപം വെച്ചാണ് കെ എൽ 59.വൈ. 6358 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെ. ടി. മഹേഷ് കുമാറും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്തു.







