പയ്യന്നൂരിൽ 15 വീടുകൾക്ക് പോലീസ് സംരക്ഷണം

പയ്യന്നൂർ: അക്രമവും ഭീഷണിയും നിലനിൽകുന്ന സാഹചര്യത്തിൽപയ്യന്നൂരിൽ 15 ഓളം വീടുകൾക്കും വ്യക്തികൾക്കും പോലീസ് സംരക്ഷണം.
വി. കുഞ്ഞി കൃഷ്‌ണൻ അനുകൂലികളായ വരുടെ വീടുകൾക്കും സ്ഥാപനത്തിനുമാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. കരിവെള്ളൂരിലെ ശരണ്യ ചാരു, കാരയിലെ സി. വൈശാഖ് , വെള്ളൂരിലെ സ്വതന്ത്രസ്ഥാനാർത്ഥിവി. കുഞ്ഞികൃഷ്ണൻ, പ്രസന്നൻ , ഏറ്റു കുടുക്കയിലെ സി.ദിവാകരൻ, നാടക പ്രവർത്തകൻ സർഗ്ഗംദാമു, സി. ഭാസ്‌കരൻ, യു. മാധവൻ, അഭിലാഷ് വെള്ളൂർ, പുതിയങ്കാവിലെ പിവി സുഭാഷ്, മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ , കാരയിൽ അപ്പുക്കുട്ടൻ, പരിഷത്ത് പ്രവർത്തകൻ വെള്ളൂരിലെ സുരേശൻ മാസ്റ്റർ, വെള്ളൂരിലെ സുരേശൻ, പുഞ്ചക്കാട്ടെ ഗ്ലോബൽ ഫർണിച്ചർ ഉടമ എം.സുധാകരൻ എന്നിവർക്കാണ് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.







