ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത ഏഴു പേർക്കെതിരെ കേസ്

പരിയാരം: ആൾമാറാട്ടം നടത്തി വ്യാജമുക്ത്യാർ നിര്‍മ്മിച്ച് സ്വത്ത് തട്ടിയെടുത്ത് വില്‍പ്പന നടത്തിയെന്ന പരാതിയില്‍ കോടതി നിർദേശ പ്രകാരം പരിയാരം പോലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു.
പത്തനംതിട്ട തിരുവല്ല അതിയട ത്തുച്ചിറയിലെ നന്ദനം ഹൗസിൽ ആർ. മോഹൻ കുമാറിൻ്റെ പരാതിയിലാണ്
തിരുവല്ലതികലശേരി ശ്രീവിലാസ് വീട്ടില്‍ തങ്കമ്മ, തികലശേരിയിലെ എം.എസ്.ശ്രീകുമാരി, കുഞ്ഞിമംഗലത്തെ ശ്രീപ്രിയ പട്ടേരി, പുഴാതിയിലെ മൂലയില്‍ വിശ്വനാഥന്‍, കോഴിക്കോട് കല്ലായി പയ്യാനക്കലിലെ സര്‍ഗീനാസില്‍ എരഞ്ഞിക്കല്‍ മുഹമ്മദ്‌കോയ, മുഹമ്മദ് കോയയുടെ ഭാര്യ പി.പി.സക്കീന, പാപ്പിനിശേരി അല്‍ മന്‍സില്‍ ബിലാവിനകത്ത് ഉനൈസ് എന്നിവരു പേരിലാണ് കേസെടുത്തത്.
മോഹന്‍ദാസിന്റെ അമ്മ എം.കെ.തങ്കമ്മയുടെ പേരില്‍ പാണപ്പുഴ ആലക്കാട് പ്രദേശത്തുള്ള 15 ഏക്കര്‍ ഭൂമി 2014 മെയ് മുതല്‍ 2025 മെയ് വരെയുള്ള കാലയളവില്‍ പ്രതികളായ ഏഴുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി വില്‍പ്പന നടത്തിയെന്ന പരാതിയിൽ
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്.







