ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്

Screenshot
കണ്ണപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മാട്ടൂൽ മടക്കരയിലെ ഓട്ടോ ഡ്രൈവർ റാഷിദിനെ (43)തിരെയാണ് പോക്സോ നിയമപ്രകാരം കണ്ണപുരം പോലീസ് കേസെടുത്തത്. ഈ മാസം എട്ടിന് പകൽ ആയിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന എട്ട് വയസുകാരിയെയാണ് പ്രതി ലൈംഗീകാതിക്രമത്തിന് ഇരയാക്കിയത്. കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറയുകയും ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ പരാതിനൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.







