LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 14, 2026

ഗ്രാമചന്തയിൽ വിൽപ്പനപ്പൂരം

0
IMG-20260414-WA0026
Spread the love



വെള്ളൂർ : വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക്,  വിഷുവിപണി വിഷരഹിതവും വിഷമ രഹിതവുമാക്കാനായി
തുടങ്ങിയ ഗ്രാമചന്തയിൽ
റെക്കോർഡ് വിൽപ്പന.
3 ദിവസം കൊണ്ട് മുപ്പത് ക്വിൻ്റൽ പച്ചക്കറി വിറ്റുതീർന്നു.
പ്രദേശിക കൂട്ടായ്മയിൽ
വിളയിച്ച കുമ്പളം, വെള്ളരി, വെണ്ട
പയർ .പച്ചമുളക്,പച്ചക്കായ,വഴുതന,മത്തൻ തുടങ്ങി മുപ്പതോളം ഇനങ്ങളാണ് ഗ്രാമച്ചന്തയിലുള്ളത്.
ഗ്രാമത്തിൽ വിളയിച്ച മുഴുവൻ ഉൽപ്പന്നങ്ങൾക്കും വെള്ളൂർ ബേങ്ക് വിപണി ഒരുക്കിയത് കർഷകർക്ക് ആശ്വാസമായി.
കൈത്തറി- ഡയറി , ഉൽപ്പന്നങ്ങളും മൺകലം , കൈപ്പായ ,
കൈക്കൂട്ട എന്നിവയും വിൽപ്പനക്ക് വെച്ചിട്ടുണ്ട്.
ബേങ്ക് പ്രസിഡണ്ട്
കെ പി ജ്യോതി വിപണന ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് വി പി പ്രഭാകരൻ അധ്യക്ഷനായി.
നഗരസഭ കൗൺസിലർമാരായ
കെ ശ്രീജ , സി ചന്ദ്രൻ ,
കെ വി ജ്യോതി എന്നിവർ
പ്രസംഗിച്ചു.
സെക്രട്ടറി എം അംബുജാക്ഷി സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി
കെ രമേശൻ  നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!