LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 1, 2026

എടക്കാട് വീട്ടിൽ വൻ കവർച്ച; വീട്ടുകാർ ഉറങ്ങിക്കിടക്കവേ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ചു

0
IMG-20260413-WA0026
Spread the love

എടക്കാട്: വീട്ടുകാർ ഉറങ്ങിക്കിടക്കവേ വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവർന്നു. എടക്കാട് നടാൽ സ്വദേശിനി ടി. ഖദീജയുടെ (33) വീട്ടിലാണ് വൻ മോഷണം നടന്നത്.

കിടപ്പുമുറിയിലെ അലമാരയുടെ ലോക്ക് തുറന്ന് വലിപ്പിൽ സൂക്ഷിച്ചിരുന്ന 7,77,330 രൂപ വിലവരുന്ന ആറേമുക്കാൽ പവൻ സ്വർണ്ണവും 40,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സ്വർണ്ണ മാല, ബ്രേസ്ലെറ്റുകൾ, കമ്മലുകൾ, നെക്ലേസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ട സ്വർണ്ണാഭരണങ്ങൾ.

മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ എടക്കാട് പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!